പുതിന ചട്നി

Webdunia
വൈവിദ്ധ്യങ്ങളായ ഭക്ഷണവിഭങ്ങളുടെ കലവറയാണ് ഇന്ത്യ. അക്കൂട്ടത്തില്‍ വളരെ എളുപ്പം തയാറക്കാനാവുന്ന ഒരു വിഭവമാണ് ചട്നി. പല പച്ചക്കറികള്‍ ഉപയോഗിച്ച് ചട്നി ഉണ്ടാക്കാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് പുതിന

ചേര്‍ക്കെണ്ടവ.

പുതിയിന ഇല - ഒരു കെട്ട്
തേങ്ങ - അരമുറി ചിരകിയത്
പച്ചമുളക് - അഞ്ചെണ്ണം
കടുക് - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - ഒരു സ്പൂണ്‍
എണ്ണ - ഒരു സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ടവിധം.

പുതിയിന ഇല, തേങ്ങ, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. ശേഷം എണ്ണ നന്നായി ചൂടാക്കി കടുക് ഇടുക. അവ പൊട്ടിമ്പോള്‍ അരച്ച ചേരുവ ഇതുമായി യോജിപ്പിച്ച് ഇളക്കുക. പിന്നീട് ചേറുനാരങ്ങ നീര്‍ ഒഴിച്ചു കഴിഞ്ഞാല്‍ പുതിന ചട്നി തയാര്‍.