മുറിവ് ഉണങ്ങാന്‍ വെയില്‍ കൊണ്ടാല്‍ മതി !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (17:18 IST)
വെയില്‍ കൊണ്ടാല്‍ കറുത്ത് പോകും എന്നൊരു ചൊല്ലുണ്ട്. ഇങ്ങനെയുള്ള സംസാരങ്ങള്‍ പണ്ട് മുതലേ കേട്ടത് കൊണ്ടാകും പലര്‍ക്കും വെയിലു കൊള്ളാന്‍ പേടിയാണ്. ഇത്തരം പേടിയുള്ളവര്‍ ഒരു കാര്യം അറിഞ്ഞോളൂ... സൂര്യപ്രകാശം മരുന്നാണ്. പക്ഷേ അമിതമായി വെയിൽ ഏൽക്കരുതെന്നു മാത്രം.
 
സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ജീവകം ഡി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ബർമിങ് ഹാമിലെ ഗവേഷകര്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ മുറിവ് വളരെ വേഗം ഉണങ്ങാന്‍ ലളിതവും ചെലവു കുറഞ്ഞ ഒരു മാര്‍ഗം വെയില്‍ കൊള്ളുക എന്ന് കണ്ടെത്തുകയുണ്ടായി.
 
അണുബാധകള്‍ തടയുന്ന ആന്റിബാക്ടീരിയന്‍ ഗുണങ്ങള്‍ ജീവകം ഡിക്കുണ്ട്. ജീവകം ഡിയുടെ ഈ ഗുണമാണ് മുറിവ് വളരെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നത്. സാധാരണ പൊള്ളലേറ്റാല്‍ ആ മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കും. എന്നാല്‍ മുറിഞ്ഞ ഭാഗത്ത് വെയില്‍ ഏല്‍ക്കുകയാണെങ്കില്‍ വളരെ പെട്ടന്നുതന്നെ അത് മാറും.

അനുബന്ധ വാര്‍ത്തകള്‍

Next Article