Dandruff Remedies: ലിംഗഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലയിലെ താരന്‍. തുടക്ക സമയത്ത് തന്നെ ശ്രദ്ധിച്ചാല്‍ താരനെ പ്രതിരോധിക്കാന്‍ എളുപ്പമാണ്. വീട്ടില്‍ ഇരുന്ന് തന്നെ താരനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ആഴ്ചയില്‍ രണ്ട് ദിവസമെങ്കില്‍ എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്. എണ്ണ തേച്ച ശേഷം മുടിയിഴകള്‍ക്കിടയിലൂടെ നന്നായി മസാജ് ചെയ്യണം. പറ്റിപിടിച്ചിരിക്കുന്ന താരന്‍ ഇളകാന്‍ അത് കാരണമാകും. 20 മിനിറ്റ് എണ്ണ തേച്ചുനിന്ന ശേഷം കുളിക്കുന്നതാണ് ഉചിതം. അലോവേര തേയ്ക്കുന്നതും താരനെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗ്ഗമാണ്.
മാനസിക സമ്മര്‍ദ്ദവും താരന്‍ വരാന്‍ കാരണമാകുമെന്നാണ് പഠനം. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ രോഗപ്രതിരോധ ശേഷി കുറയും. അത് താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
തലയില്‍ സോപ്പ് തേച്ച് കുളിക്കുന്ന ശീലം ഉപേക്ഷിക്കുക. മുടിയുടെ ആരോഗ്യത്തിനു ഷാംപൂ തന്നെയാണ് അത്യുത്തമം. സോപ്പ് തേച്ച് തല കുളിക്കുമ്പോള്‍ അത് താരന്‍ വളരാന്‍ വഴിയൊരുക്കുന്നു. സലിസിലിക്ക് ആസിഡ് അടങ്ങിയ ഷാംപൂവാണ് താരനെ പ്രതിരോധിക്കാന്‍ നല്ലത്. ഒമേഗ 3 അടങ്ങിയ മത്സ്യം ധാരാളം കഴിക്കുന്നതും താരനെതിരെ പ്രതിരോധം തീര്‍ക്കും.