ആരും കൊതിക്കുന്ന മസില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം; ഇതാ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ !

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (16:08 IST)
നമ്മുടെ നാട്ടില്‍ ജിമ്മുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. സിക്സ് പാക്ക്, ശരീരത്തില്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന മസിലുകള്‍ ഇതൊക്കെയാണ് ഇന്നത്തെ യുവതലമുറകളുടെ ലക്ഷ്യം, അതിനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് ഇത്തരക്കാര്‍. 
 
ആരോഗ്യമുളള മസിലുകള്‍ ഉണ്ടാകാന്‍ പ്രോട്ടീന്‍ പൌഡര്‍ പോലുള്ള വസ്തുക്കള്‍ ഉപകരപ്പെടുമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണെന്ന് അറിഞ്ഞോളൂ. ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ പോഷകം അടങ്ങിയ ആഹാരമാണ് വേണ്ടത്. ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ശരീര സൌന്ദര്യം നേടാന്‍ കഴിയും.
 
പാലും പാല്‍ ഉല്‍പ്പന്നങ്ങളും കഴിക്കുന്നത് ആരോഗ്യമുള്ള മസിലുകള്‍ ലഭിക്കാന്‍ സഹായിക്കും. ചീസ് അഥവാ പനീറില്‍ കാല്‍‌സ്യം, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കണം. അതില്‍ ധാരാളം പ്രോട്ടീനും വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. അത് കൂടാതെ കാത്സ്യം, അയണ്‍,സിങ്ക് എന്നിവയുമുണ്ട്.
 
ഓട്ട്സ് ശീലമാക്കുന്നത് നിങ്ങളിലെ മസിലുകള്‍ പെരുപ്പിക്കാന്‍ സഹായിക്കും. ഓട്സില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കും. ദിവസവും നട്സ് , ബദാം എന്നിവ ശീലമാക്കാം. ആന്‍റി ഓക്സിഡന്‍സ് അടങ്ങിയ ഇത് ആരോഗ്യമുള്ള മസിലുകള്‍ക്ക് സഹായിക്കും. ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നതും മസിലുകള്‍ ഉണ്ടാകാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവയാണ് മത്സ്യം. ഇതില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article