എത്ര കഴിച്ചാലും വിശപ്പ് മാറാത്തത് ഒരു കുറ്റമല്ല, അതൊരു ആരോഗ്യ പ്രശ്‌നമാണ്

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (14:51 IST)
എത്ര കഴിച്ചാലും വിശപ്പ് മാറുന്നില്ലെന്ന പരാതി ചിലരിലുണ്ട്. ആവശ്യത്തിന് ഭക്ഷണം കഴിച്ചാലും മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരക്കാരില്‍ വിശപ്പിന്റെ വിളി ഉയരും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോക്‍ടറെ സമീപിക്കുന്നവര്‍ ധാരാണമാണ്.

ഭക്ഷണം കഴിച്ചിട്ടും വിശപ്പ് അനുഭവപ്പെടുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്. ശരീരത്തിനുണ്ടാവുന്ന ഡീഹൈഡ്രേഷന്‍ മുതല്‍, ദഹന വ്യവസ്ഥയ്ക്കുണ്ടാവുന്ന തകരാറുകള്‍ വരെ ഈ വിശപ്പിന് കാരണമായേക്കാം.

നിര്‍ജലീകരണം ബാധിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണം കൂടിയാണ് ഇടയ്ക്കിടെയുള്ള വിശപ്പ്. രാത്രി ഉറക്കം കുറയുമ്പോള്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന ഗ്രെലിന്‍, ലെപ്റ്റിന്‍ ഹോര്‍മോണുകളുടെ ശരീരത്തില്‍ വര്‍ധിക്കുകയും വിശപ്പ് കൂടുകയും ചെയ്യും.

ഗര്‍ഭിണികളിലും അമിത സമ്മര്‍ദ്ദം അനുഭവിക്കുന്നവരിലും വിശപ്പ് വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം അടിക്കടിയുണ്ടാകുന്ന വിശപ്പിന് തടയിടും. ശരീരത്തിന്റെ ക്ഷമത നിലനിര്‍ത്താന്‍ നിത്യവും വര്‍ക്കൗട്ട് ചെയ്യുന്നവരിലും മദ്യപിക്കുന്നവരിലും ദഹന പ്രക്രീയ വേഗത്തിലായിരിക്കും. ഇവര്‍ക്ക് വിശപ്പ് വര്‍ദ്ധിക്കാനുള്ള സാഹചര്യം കൂടുതലുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article