മഹാരാഷ്ട്രയില്‍ അപൂര്‍വ്വ രോഗമായ ഗില്ലിന്‍ ബാരേ സിന്‍ഡ്രം വ്യാപിക്കുന്നു. രണ്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി. അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോട് 26 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എട്ടു പേരെ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണം വിഭാഗത്തിലാണ് പ്രവേശിച്ചത്. പ്രതിദിനം രോഗികളുടെ എണ്ണം കൂടുന്നു എന്നത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
രോഗ വ്യാപനത്തില്‍ അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലിന്‍ ബാരെ സിന്‍ഡ്രം കംപിലോ ബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നത്.