ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചന്‍ ക്വാറന്റൈനില്‍

ശ്രീനു എസ്
ചൊവ്വ, 20 ഏപ്രില്‍ 2021 (13:28 IST)
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചന്‍ ക്വാറന്റൈനില്‍. മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയതിനാലാണ് മന്ത്രി ക്വാറന്റൈനില്‍ പോയത്. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ താന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
 
തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നതെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article