ഐസ്ക്രീം കഴിക്കുമ്പോൾ ശരീരത്തിനു സംഭവിക്കുന്നത്?

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (17:26 IST)
തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിനു നല്ല ആശ്വാസമുണ്ട്. എന്നാൽ ആ ആശ്വാസം എത്ര നേരത്തേക്ക് എന്നുള്ളത് ചിന്തിക്കേണ്ടതാണ്. യഥാർത്ഥത്തിൽ ഇവ ശരീരത്തിന്റെ താപനില നിയന്ത്രിക്കുമോ? ഇല്ലാ എന്നതാണ് സത്യം.
 
നമ്മുടെ ശരീരം  സ്വയം താപനില നിയന്ത്രിക്കുന്ന സംവിധാനങ്ങൾക്ക് തുല്യമയാണ് പ്രവർത്തിക്കുക. ഇത് ബോധ്യമുള്ളതുകൊണ്ടാണ് ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് പഴമക്കാർ പറഞ്ഞിരുന്നത്. തണുത്ത പാനിയങ്ങൾ കുടിക്കുന്നതിലൂടെ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടുകയാണ് ചെയ്യുക. 
 
തണുപ്പ് നമ്മുടെ ശരീരത്തിൽ കടക്കുന്ന സമയം ശരീരത്തിന്റെ താപനില വർധിപ്പിക്കാൻ തലച്ചോറ് നിർദേശം നൽകും. ഇതോടുകൂടി കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും. നേരെ മറിച്ച് ചൂട് ശരീരത്തിൽ പ്രവേശിക്കുമ്പോൾ താപനില കുറക്കാൻ ശരീരം പ്രവർത്തനം ആരംഭികും 
 
ഇനി ശീതള പാനിയങ്ങളും ഐസ്ക്രീമും കഴിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് അറിയു. കൂടുതൽ കലോറി അടങ്ങിയ ഇവ ദഹിപ്പിക്കുമ്പോൾ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും എന്നതാണ് വാസ്തവം. തണുപ്പ് ഉള്ളിൽ ചെല്ലുമ്പോൾ ശരീരം സ്വാഭാവികമായി ഉൽപാതിപ്പിക്കുന്ന ചൂട്കൂടിയാകുമ്പോൾ ശരീരത്തിന്റെ താപനില ഇരട്ടിയാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article