പ്രോട്ടീൻ ഡ്രിങ്കുകൾ ശരീരത്തിന് ദോഷകരമോ ?

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (20:40 IST)
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രോട്ടീൻ ഡ്രിങ്കുകൾ കഴിക്കുന്ന യുവാക്കളുടെ എണ്ണം കൂടുതലാണ്. അതിവേഗം മസില്‍ വളരാനും ശരീരത്തിന് സൌന്ദര്യം വര്‍ദ്ധിപ്പിക്കാനുമാണ് അപകടകരമായ ഈ കുറുക്കുവഴി എല്ലാവരും തേടുന്നത്.

പ്രോട്ടീൻ ഡ്രിങ്കുകൾ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കിഡ്നിക്കും കരളിനും വരെ പല പ്രോട്ടീന്‍ മരുന്നുകളും ദോഷം ചെയ്യും. ചിലരില്‍ അമിതവണ്ണവും അലര്‍ജിയും ഉണ്ടാകും.

കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ഹൃദയത്തിന്റെ ആരോഗ്യം നശിക്കാനും സാധ്യത കൂടുതലാണ്. ഗ്യാസ് ട്രബിൾ,​ അതിസാരം തുടങ്ങിയവയ്‌ക്കും ഹൃദയാഘാതം, സ്‌ട്രോക്ക്, തൈറോയ്ഡ് ഭീഷണി എന്നിവയ്‌ക്കും പല ഡ്രിങ്കുകളും കാരണമാകും.

പ്രോട്ടീൻ പൌഡറുകളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയും കൃത്രിമ പദാർത്ഥങ്ങളും പലതരം രോഗങ്ങൾ ക്ഷണിച്ചുവരുത്തും. വ്യായാമം മുടങ്ങുന്നതോടെ ശരീരത്തിന്റെ ഭംഗി നഷ്‌ടപ്പെട്ട് ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഈ ശീലം കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article