ഹെൽമറ്റ് ധരിച്ചാല്‍ മുടി കൊഴിയുമോ ?

Webdunia
വെള്ളി, 6 ജൂലൈ 2018 (14:21 IST)
ഇരുചക്രവാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇതിനോട് വിമുഖത കാണിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനു കാരണമായി പറയുന്നത് മുടി കൊഴിയുമെന്ന കാരണമാണ്.

പൊലീസ് പിടികൂടുമോ എന്ന ഭയം മൂലമാണ് പലരും ഹെല്‍‌മറ്റ് ധരിക്കുന്നത്. മുടി കൊഴിയുന്നു, തലയില്‍ വിയര്‍പ്പ് വര്‍ദ്ധിക്കുന്നു എന്നീ കാരണങ്ങളാണ് എന്നീ കാരണങ്ങളാണ് ഹെൽമറ്റ് ധരിക്കാന്‍ മടിയുള്ളവര്‍ വ്യക്തമാക്കുന്നത്. ഈ രണ്ടു ആശങ്കയ്‌ക്കും പരിഹാരമുണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

ഹെൽമറ്റ് ധരിക്കുന്നതിനു മുമ്പ് ഹെൽമറ്റിനകത്ത് കോട്ടൺ തുണിയോ കോട്ടൺ ടിഷ്യൂവോ വെച്ച് വിയർപ്പിന്റെ അസ്വസ്ഥത കുറയ്‌ക്കുകയും ഇതുവഴി മുടിയെ സംരക്ഷിക്കുകയും ചെയ്യാം. കര്‍ച്ചീഫ് പോലെയുള്ള വലിയ തുണികള്‍ തലയില്‍ കെട്ടിയ ശേഷം ഹെൽമറ്റ് ധരിക്കുന്നതാകും ഏറ്റവും ഉചിതം.

ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് വിയര്‍പ്പുണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കേണ്ടത് ഇതിനു അത്യാവശ്യമാണ്. അതിനാല്‍ ഹെല്‍‌മറ്റ് ധരിക്കുന്നത് വിയര്‍പ്പിനു കാരണമാകുന്നുവെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article