മദ്യപിക്കുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. യുവതി - യുവാക്കളില്‍ മദ്യാസക്തി കൂടി വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആരോഗ്യം നശിക്കുന്നതിനൊപ്പം പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാനും ഈ ശീലം കാരണമാകും.
മദ്യപിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ആന്റിബയോട്ടിക്കുകളുടെയും വേദനസംഹാരികളുടെയും ഉപയോഗം. പലരും മദ്യപിച്ചതിന് പിന്നാലെ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിക്കുന്നത് പതിവാണ്. ഈ പ്രവര്‍ത്തി കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
കരള്‍ രോഗമുള്ളവര്‍ മദ്യപിക്കുന്നത് മരണത്തിനു തുല്ല്യമാണ്. കരളില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ചിലര്‍ ശീതളപാനിയങ്ങള്‍ ഗുളികകള്‍ കഴിക്കാന്‍ ഉപയോഗിക്കും. ഇത് മരണത്തിനോ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ വഴിവെക്കും.