മുടി കൊഴിയുന്നതിന് കാരണം ഈ ഭക്ഷണങ്ങൾ !

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (14:43 IST)
മുടി കൊഴിയുന്നത് ഇന്ന് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്താണ് മുടി കൊഴിയുന്നതിന് പിന്നിലെ കാരണമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? പൊടിയും മലിനീകരണവും മാത്രമല്ല. നമ്മൾ കഴിക്കുന്ന ആഹാരവും മുടി കൊഴിയുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്. ചുരുക്കി പറഞ്ഞാൽ ചില ആഹാരങ്ങൾ കഴിക്കുന്നത് മുടി കൊഴിയുന്നതിന് കാരണമാകുന്നു എന്ന് സാരം. 
 
മുടി കൊഴിയുന്നതിന് ഏറ്റവും പ്രധാനമായ ഒരു കാരണമാണ് കാർബോ ഹൈഡ്രേറ്റ് അമിതമായി അടങ്ങിയ ആഹാരങ്ങൾ. ഇവ കുറകുന്നതാണ് നല്ലത്, ബിസ്കറ്റ്, കേക്കുകൾ എന്നിവയിൽ കാർബോ ഹൈഡ്രേറ്റ് വളരെ കൂടുതലാണ് എന്ന് മാത്രമല്ല ഇതിൽ ഫൈബർ വളരെ കുറവാണ്. ഇത് മുടി കൊഴിയുന്നത് വർധിപ്പിക്കും.
 
നമുക്കേറ്റവും ഇഷ്ടപ്പെട്ടതും ഒഴിവാക്കാൻ ആളുകൾ മടിക്കുന്നതുമായ ആഹാരങ്ങളാണ് അടുത്തത്. എണ്ണയിൽ വരുത്ത ആഹാരങ്ങൾ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അമിതമായി കൊഴുപ്പ് ഉള്ളിൽ ചെല്ലുന്നതോടെ മുടിയുടെ ബലം ഇല്ലാതാകുകയും കൊഴിയാൻ തുടങ്ങുകയും ചെയ്യും 
 
പാക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ഫുഡും. ക്രിത്രിമ മധുരം ചേർത്തുണ്ടാക്കിയ പലഹാരങ്ങളുമെല്ലാം മുടിയെ വേരോടെ നശിപ്പിക്കുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article