സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 നവം‌ബര്‍ 2024 (13:58 IST)
സിപിആര്‍ നല്‍കാന്‍ പരിശീലനം നല്‍കുന്ന മിക്ക ഡമ്മികള്‍ക്കും സ്തനങ്ങള്‍ ഇല്ല. എല്ലാം തന്നെ പുരുഷന്മാരുടേതിന് സമാനമായതാണ്. ഇത് സ്ത്രീകള്‍ക്ക് സിപിആര്‍ നല്‍കുന്നതില്‍ അപാകതകള്‍ ഉണ്ടാക്കുകയും അവരുടെ ജീവനുതന്നെ അപകടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം. ഹൃദയസ്തംഭനം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് സിപിആര്‍ നല്‍കാന്‍ ആളുകള്‍ക്ക് മടി തോന്നാനുള്ള പ്രധാന കാരണം അവരുടെ സ്തനങ്ങളില്‍ സ്പര്‍ശിക്കുന്നതിനുള്ള മടിയാണ്. 
 
ഇത്തരത്തില്‍ സിപിആര്‍ ലഭിക്കാതെ നിരവധി സ്ത്രീകള്‍ മരണത്തിലേക്ക് പോയിട്ടുണ്ട്. പരിശീലനം നല്‍കുമ്പോള്‍ തന്നെ സ്ത്രീകളുടെ രൂപത്തിലുള്ള ഡമ്മികളും ഉപയോഗിക്കുകയാണെങ്കില്‍ ഈ മടി ഒരു പരിധിവരെ കുറയ്ക്കാനാകും. ആളുകളുടെ ചിന്താഗതി മാറ്റാനും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ മുന്നിലുള്ള രോഗിക്ക് സഹായം നല്‍കാനും ആളുകളെ സജ്ജമാക്കാനും ഇത് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article