World Obesity Day 2023: അമിതവണ്ണം മാറ്റാനുള്ള ഏറ്റവും എളുപ്പമുള്ള വഴികള്‍ ഇവയാണ്

Webdunia
ശനി, 4 മാര്‍ച്ച് 2023 (14:26 IST)
അമിത വണ്ണം തടയാനുള്ള പ്രധാനവഴി ഡയറ്റാണ്. ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ് തെരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പാക്കറ്റില്‍ അടച്ച ഭക്ഷണങ്ങളും മധുരപാനിയങ്ങളും ഒഴിവാക്കണം. 
 
മറ്റൊന്ന് വ്യായാമമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഭാരം കുടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠകളും ഒഴിവാക്കണം. ധാരളം വെള്ളം കുടിക്കണം. കൂടാതെ നല്ല ഉറക്കവും ഉറപ്പുവരുത്തണം.

അനുബന്ധ വാര്‍ത്തകള്‍

Next Article