ഹൃദയാരോഗ്യത്തിന് 10 സൂത്രപ്പണികള്‍, ആരോഗ്യത്തോടെ ജീവിക്കാനുള്ള ടിപ്പുകള്‍

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (12:08 IST)
ആയുസിന്റെ നീളം കൂട്ടുന്നത് ഹൃദയാരോഗ്യമാണ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവ പ്രധാനമായും ഹൃദയാരോഗ്യത്തിന് കേടു വരുത്തും. കാരറ്റ്, തക്കാളി, ചീര, കാപ്‌സിക്കം, ബെറി, ഓറഞ്ച്, പപ്പായ എന്നിവ നല്ല ഭക്ഷണങ്ങളാണ്.
 
വൈറ്റ് ബ്രെഡ്, മൈദ, പാസ്ത, മട്ടന്‍, തൊലി കളയാത്ത ചിക്കന്‍, ബീഫ് എന്നിവയും കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല. വ്യായാമം ഹൃദയത്തിന് അത്യാവശ്യമാണ്.
 
പുകവലിയും മദ്യപാനശീലവും ഹൃദയത്തിന്റെ പ്രായം കൂട്ടുന്ന മറ്റൊന്നാണ്. പുകവലി മൂലം ശരീരത്തിലുണ്ടാക്കുന്ന വിഷാംശം ഒഴിവാക്കാന്‍ പത്ത് വര്‍ഷമെങ്കിലുമെടുക്കും. അതുപോലെ ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒന്നാണ് മദ്യപാനം.
 
വ്യായാമം ആരോഗ്യത്തിനും ഹൃദയത്തിനുമെല്ലാം ഗുണകരമാണ്. എന്നാല്‍ അമിതമായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് കൂടുതല്‍ മര്‍ദ്ദമേല്‍പ്പിക്കുന്നു. ഇതുമൂലം ഹൃദയാഘാതം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
 
വിട്ടു മാറാത്ത പനിയും ചുമയും ശ്വാസം മുട്ടലും ഹൃദയാഘാത ലക്ഷണങ്ങളില്‍ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. 
 
നിറം മാറുന്ന തടിപ്പുകള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ ത്വക്കില്‍ മഞ്ഞ കലര്‍ന്ന തടിപ്പോ തിണര്‍പ്പോ കണ്ടാല്‍ ഉടന്‍‌ തന്നെ ഹൃദയ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്‍.
 
ഹൃദയത്തിന്റെ ആരോഗ്യത്തിനായി കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുകയും വ്യായാമം സ്ഥിരമാക്കുകയും ചെയ്യുക. 
 
അമിതവണ്ണം കുറയ്‌ക്കേണ്ടത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും അത്യാവശ്യമാണ്. അതുപോലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്തേണ്ടതും ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്.
 
സ്ഥിരമായി കാപ്പി കുടിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ കാപ്പിയുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ ജങ്ക് ഫുഡുകളും പാക്‍ഡ് ഫുഡുകളും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
 
എല്ലാവരിലും കൂര്‍ക്കം വലി സാധാരണമാണ്. എന്നാല്‍ കിതപ്പോടുകൂടിയ കൂര്‍ക്കംവലിയാണ് ഉള്ളതെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇതും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article