അൾസറിന്റെ ലക്ഷണം വയറുവേദന മാത്രമല്ല!

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (12:41 IST)
അൾസർ ഒരു വില്ലൻ തന്നെയാണ്. എന്നാൽ ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ഈ വില്ലനെ നമുക്ക് ഓടിക്കാനാകും. കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ. 
 
സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. 
 
പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. 
 
ഇതിന്റെ പ്രധാന ലക്ഷണം വയറുവേദന ആണെങ്കിലും ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നതുമൊക്കെ ഇതിന്റെ ലക്ഷണം തന്നെയാണ്. 
 
വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് ഒക്കെ ലക്ഷണങ്ങൾ തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article