അമിതവണ്ണം ചിലരുടെയെങ്കിലും പ്രശ്നമാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. എന്നാൽ ഡയറ്റില്‍ വെള്ളരിക്ക ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. വെള്ളരിക്ക പതിവായി കഴിച്ചാല്‍ ഒരാഴ്ച കൊണ്ട് അഞ്ച് കിലോ ഭാരം വരെ കുറയ്ക്കാമത്രേ.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷണമാണ് വെള്ളരിക്ക. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കലോറി ഒട്ടുമില്ലാത്ത ഭക്ഷണമാണ് വെള്ളരിക്ക. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളരിക്ക ധാരാളമായി കഴിക്കുന്നത് നല്ലതാണ്.
ഇടയ്ക്ക് വിശക്കുമ്പോള്‍ വെള്ളരിക്ക അരിഞ്ഞ് കഴിച്ചാല്‍ മതി. അങ്ങനെയാകുമ്പോള്‍ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. ഇവ ദിവസവും കഴിക്കുന്നതിലൂടെ വയറ് കുറയ്ക്കാനും സഹായിക്കും. 15 ദിവസം തുടര്‍ച്ചെ കഴിക്കുന്നതിലൂടെ ഏഴ് കിലോ വരെ കുറഞ്ഞതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിന് കഴിയും. വിറ്റാമിന്‍ എ, ബി , കെ എന്നിവയും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.