മാസത്തിൽ ഒരിക്കൽ മാത്രം കഴിച്ചാൽ മതി, പുതിയതരം ഗർഭനിരോധന ഗുളികകളുമായി ഗവേഷകർ !

Webdunia
ബുധന്‍, 8 ജനുവരി 2020 (20:52 IST)
ഗർഭ നിരോധനത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മാർഗങ്ങൾ ഗുളികകൾ കഴിക്കലും, മറ്റൊന്ന് കോണ്ടം ഉപയോഗിക്കലുമാണ്. കോണ്ടം ഉപയോഗിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഗർഭനിരോധന ഗുളികൾകൾ കഴിക്കുകന്നത്. നിലവിൽ ലഭ്യമായ ഗുളികകൾ സെക്സിന് തൊട്ടുമുൻപോ ശേഷമോ കഴിക്കാവുന്നവയാണ്. എന്നാൽ ഒരിക്കൽ കഴിച്ചാൽ ഒരു മാസത്തേക്ക് ഗർഭനിരോധനം സാധ്യമാക്കുന്ന ഗുളികയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകർ.
 
മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് ആണ് ഇത്തരത്തിൽ ഒരു ഗർഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളിൽ ഈ മരുന്ന് പരീക്ഷിച്ച് വിജയിച്ചു കഴിഞ്ഞു. എന്നാൽ മനുഷ്യരിൽ പരീക്ഷിച്ചാൽ മാത്രമേ ഗർഭനിരോധനം എത്രത്തോളം സാധ്യമാകും എന്ന് കണ്ടെത്താൻ സാധിക്കു. ഇതിനായുള്ള നീക്കത്തിലാണ് ഇപ്പോൾ ഗവേഷകർ.
 
ഓരോതവണ കഴിക്കുന്ന അതേ അളവിലുള്ള ഹോർമോണുകൾ തന്നെയാണ് ഗുളികയിൽ നൽകിയിരികുന്നത്. എന്നാൽ ശരീരത്തിൽനിന്നും വളരെ പതുക്കെ മാത്രം ഹോർമോണുകൾ മോചിപ്പിക്കുന്നതിലൂടെയാണ് ഒരു മാസം ഗർഭനിരോധനം സാധ്യമാക്കുന്നത് എന്ന് ഗവേഷകർ പറയുന്നു. സയൻസ് ട്രാൻസിലേഷണൽ മെഡിസിൻ എന്ന ജേർണലിലാണ് ഈ മരുന്നിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article