സംഗീതം മനസിനെ സാന്ദ്രമാക്കുകയും പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. കൂടാതെ അത് മനസിന് സന്ദോഷവും പ്രധാനം ചെയ്യു. എന്നാല്‍ പാട്ട്കേട്ടാല്‍ ബുദ്ധി വര്‍ധിച്ചാലോ? അമ്പരക്കേണ്ടതില്ല. സംഗീതം ശ്രവിക്കുന്നത് ബുദ്ധി വര്‍ധിക്കാനും, ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് പുതിയ പഠനം. എന്നാല്‍ എല്ലാപാട്ടിനും ഈ ഗുണമില്ലകെട്ടോ.. അടിച്ചുപൊളി പാട്ടുകളും ചെകിട് തകര്‍ക്കുന്ന സംഗീതോപകരണങ്ങളും ഉപയോഗിക്കുന്ന പാട്ടുകള്‍ കേട്ടാല്‍ ബുദ്ധി വര്‍ധിക്കുകയല്ല ഉള്ളത് പോവുകയും ചെയ്യും.
എന്നാല്‍ ഇന്ത്യയ്ക്കാരുടെ സ്വന്തം അഭിമാനമായ ശാസ്ത്രിയ സംഗീതം കേള്‍ക്കുന്നതാണ് ബുദ്ധി വര്‍ധിക്കാന്‍ സഹായിക്കുന്നത്. ഹെത്സിങ്കി സര്‍വകലാശാലയാണ് ശാസ്ത്രിയ സംഗീതത്തിന്റെ ഈ അത്ഭുത സിദ്ധി കണ്ടെത്തിയത്. ശാസ്ത്രീയ സംഗീതം ശ്രവിക്കുന്നവരുടെ മനസ് ശാന്തമാകുന്നതോടൊപ്പം പഠിക്കാനും ഓര്‍മ്മിക്കാനുമുള്ള കഴിവ് കൂടുമെന്നാണ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഒരുസംഘം ആളുകളെ ഒരുമിച്ചിരുത്തി വയലിന്‍ കച്ചേരി കേള്‍പ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. തുടര്‍ച്ചയായി ഇത് ശ്രവിച്ചവരുടെ തലച്ചോര്‍ കൂടുതല്‍ ജാഗ്രത കൈവരിക്കുന്നതായും ഇന്ദ്രിയങ്ങള്‍ കൂടുതല്‍ ജാഗരൂകരാകുകയും ചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമ്പോള്‍ പഠിക്കാനും ഓര്‍ക്കാനുമുള്ള കഴിവ് കൂടുകയും ചെയ്യുന്നു. ജര്‍മ ജര്‍വേല എന്ന പ്രഫസറുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പാര്‍ക്കിസണ്‍സ് രോഗം മൂലം വലയുന്നവര്‍ക്ക് ഈ ചികിത്സ ഫലം ചെയ്യുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.