കുടി കൂടി, വ്യായാമം കുറഞ്ഞു; ലോക്ഡൗണില്‍ 15 ശതമാനം വരെ കരള്‍ രോഗം വര്‍ധിച്ചതായി വിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 ഏപ്രില്‍ 2022 (13:22 IST)
ലോക്ഡൗണില്‍ 15 ശതമാനം വരെ കരള്‍ രോഗം വര്‍ധിച്ചതായി വിദഗ്ധര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ട് തന്നെ ആളുകള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായത്. കൊവിഡ് വന്നതിനേക്കള്‍ ഒരു പക്ഷെ ഇത് കൂടുതലായിരിക്കും. ലോക്ടഡൗണിലും വര്‍ക്ക് ഫ്രം ഹോമുമൊക്കെ വ്യക്തികളുടെ മാനസിക -ശാരീരിക രോഗങ്ങളെ വിളിച്ചുവരുത്തി. പ്രധാനമായും കരള്‍ രോഗങ്ങളാണ് കൂടിയത്. ലോക്ഡൗണില്‍ മദ്യപാനം കൂടി. കൂടാതെ ആള്‍ക്കഹോള്‍ മൂലമല്ലാത്ത ഫാറ്റിലിവറും ഉണ്ടാകുന്നു. വ്യായാമം തീരെ ഇല്ലാത്തതാണ് ഇതിനുകാരണം. ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. 
 
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റിലിവറിന് കാരണം. ഇത് ഡയറ്റുമൂലവും വ്യായാമത്തിന്റെ കുറവുമൂലവും മദ്യപാനം മൂലവും ഉണ്ടാകാം. ഇന്‍ഫക്ഷന്‍ മൂലവും കരള്‍ രോഗം ഉണ്ടാകാം. ഇതിനെ ഹെപ്പറ്റെറ്റിസ് സി എന്നാണ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article