നിങ്ങള്‍ ഇത്തരം ഒരാളുടെ കൂടെയാണെങ്കില്‍‍, നിങ്ങളുടെ മുമ്പില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത് !

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (16:08 IST)
ജീവിതത്തെ കുറിച്ച് ഒട്ടുംതന്നെ ശുഭാപ്തി വിശ്വാസമില്ലാതെ എപ്പോഴും നെഗറ്റീവായി മാത്രം ചിന്തിക്കുന്ന പല ആളുകളുമുണ്ട്. എന്തിനോടും പ്രതികൂലമോനഭാവം മാത്രമായിരിക്കും ഇത്തരക്കാര്‍ക്കുണ്ടാകുക. ഇത്തരം ആളുകളുമായുള്ള ബന്ധം ശാരീരികവും മാനസികവുമായ വിഷമതകളായിരിക്കും നമുക്ക് നല്‍കുക. ജീവിതത്തോട് പൂര്‍ണമായും നിഷേധാത്മകമായ സമീപനമുള്ള ഇത്തരക്കാരുമായി സഹകരിക്കേണ്ടി വരുമ്പോള്‍ സ്വയം നശിക്കുകയാണന്ന തോന്നലാണ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകുക. ‘നെഗറ്റീവ് നാന്‍സി’ എന്നാണ് ഇവര്‍  പൊതുവെ അറിയപ്പെടുന്നത്.
 
നെഗറ്റീവ് നാന്‍സി എന്ന പദം സ്ത്രീകള്‍ക്ക് മാത്രം ഇണങ്ങുന്നതാണെന്നാണ് നമ്മളില്‍ പലരും കരുതുന്നത്. എന്നാല്‍, ഇതേ സ്വഭാവം പ്രകടിപ്പിക്കുന്ന പുരുഷന്‍മാരും ധാരാളമുണ്ട്. നമ്മുടെ കൂടെയുള്ള വ്യക്തി എല്ലാത്തിനെ കുറിച്ചും ആകുലപ്പെടുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ അത് നെഗറ്റീവ് ചിന്താഗതിയുടെ സൂചനയാണ്. ഇത്തരം ആളുകള്‍ പല രഹസ്യങ്ങളും മറച്ച് വെക്കുന്നതായും അല്ലെങ്കില്‍ കാര്യങ്ങള്‍ പൂര്‍ണമായും തുറന്നുപറയാതിരിക്കുന്നതായും നിങ്ങള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. 
 
ഇത്തരം ആളുകള്‍ കൂടുതല്‍ സമയവും മോശം കാര്യങ്ങളും പരദൂഷണവും പറയുന്നതിനായാണ് ചിലവഴിക്കുക. പലതരത്തിലുള്ള ചീത്ത കാര്യങ്ങള്‍ സംസരിച്ച് നിങ്ങളെ നിരാശപ്പെടുത്തുന്നതിലായിരിക്കും അവര്‍ സന്തോഷം കണ്ടെത്തുക. സൂര്യന് താഴയുള്ള എന്തിനെയും വിമര്‍ശിക്കുന്ന ഇത്തരം ആളുകള്‍ ലോകത്തെ കുറിച്ച് മോശമായ കാര്യങ്ങള്‍ മാത്രം പറഞ്ഞ് നിങ്ങളുടെ ദിവസം നശിപ്പിക്കാനും ശ്രമിക്കും. അതോടൊപ്പം ജീവിതം ഒട്ടും രസകരമല്ല എന്ന പരാതിയും അവര്‍ ഇടയ്ക്കിടയ്ക്ക് ഉന്നയിക്കും. ഭൂരിഭാഗം സമയങ്ങളിലും അവര്‍ക്ക് വിരസതയാണ് അനുഭവപ്പെടുക.
 
നിങ്ങള്‍ നല്ല രീതിയില്‍ സംസാരിച്ച് തുടങ്ങിയാലും വളരെ പെട്ടെന്ന് തന്നെ നെഗറ്റീവായിട്ടുള്ള വിഷയങ്ങളിലേക്ക് അവര്‍ വഴിമാറ്റും. അത്തരം സംഭാഷണം നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ എന്ന കാര്യവും അവര്‍ നോക്കാറില്ല. നിങ്ങള്‍ ഇത്തരത്തിലുള്ള ഒരാളുടെ കൂടെയാണെങ്കില്‍, നിങ്ങളുടെ മുമ്പില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത്. ജീവിതത്തോടുള്ള അവരുടെ മനോഭാവം മാറ്റി അവരെ ശുഭാപ്തി വിശ്വാസികളാക്കാന്‍ ശ്രമിക്കുകയെന്നതാണ് അതില്‍ ആദ്യത്തേത്. അതിന് കഴിഞ്ഞില്ലെങ്കില്‍ അത്തരം ആളുകളില്‍ നിന്നും അകലുന്നതായിരിക്കും ഏറ്റവും ഉചിതം.
Next Article