എല്ലാ ദിവസവും കുളിച്ചില്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നവർ ആയിരിക്കും അധികം പേരും. അതുകൊണ്ടുതന്നെ മൂന്ന് നേരം കുളിക്കാൻ പറ്റിയാൽ കുളിക്കുന്നവരും ഉണ്ടാകും. കുളിക്കുന്നത് ശുചിത്വത്തിന്റെ ഭാഗമല്ലേ, അതുകൊണ്ട് അത് എത്ര തവണ ആയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും.
എന്നാൽ ആ ചിന്ത മാറ്റിക്കോളൂ. മുടിയുടെ അമിതമായ കൊഴിച്ചിലും താരന്റെ ശല്യവും പ്രധാനമായും ഉണ്ടാകുന്നത് ദിവസേനയുള്ള കുളിയിൽ നിന്നെന്നാണ് വിദഗ്ധർ പറയുന്നത്.
ദിവസവും തല കഴുകുമ്പോൾ മുടി കൊഴിയുകയും താരൻ കൊടുകയും ചെയ്യും. ഈ ശീലം മാറ്റിയാൽ തന്നെ ഈ രണ്ട് പ്രശ്‌നങ്ങളിൽ നിന്ന് പരിഹാരം കണ്ടെത്താൻ കഴിയും.
അതുപോലെ തന്നെ കാലാവസ്ഥയ്‌ക്കനുസരിച്ച് നമ്മൾ മുടിയിൽ ഉപയോഗിക്കുന്ന പ്രൊഡക്‌ടുകൾ മാറ്റേണ്ടതുണ്ട്. ഇല്ലെങ്കിൽ അതിന്റെ ഉപയോഗവും മുടികൊഴിച്ചിൽ കൂട്ടാൻ ഇടയാക്കും.