ക്യാരറ്റ് ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കം മാത്രമേ കാണൂ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം എന്നതുകൊണ്ടുതന്നെ പച്ചയ്‌ക്കും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ എന്തിനുമ് ഒരു നെഗറ്റീവ് സൈഡ് ഉണ്ടെന്ന് എല്ലാവരും കേട്ടുകാണും. അതുപോലെ തന്നെയാണ് ക്യാരറ്റും.
അമിതമായാൽ ക്യാരറ്റും വില്ലൻ തന്നെയാണ്. ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ക്യാരറ്റില്‍ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
പച്ച ക്യാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെങ്കിലും ഉപയോഗം അമിതമായാല്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ക്യാരറ്റിന് നിറം നല്‍കുന്ന കരോട്ടിനും ആന്റിഓക്‌സിഡന്റുകളുമാണ് ഇതിനെ കൂടുതല്‍ ഗുണമുള്ളതാക്കുന്നത്.
എന്നാൽ പച്ച ക്യാരറ്റ് കഴിക്കുന്നതിലൂടെ രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും എന്നതാണ് പ്രധാന പ്രശ്‌നം. കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഇതിന്റെ അമിതമായ ഉപയോഗം ചിലരില്‍ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉറക്കമില്ലായ്മ, ആശങ്ക എന്നിവയ്ക്കും കാരണമാകാം. ഒപ്പം കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായതിനാല്‍ പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷഫലങ്ങളാകും സമ്മാനിക്കുക.