അര്‍ബുദം: ജനങ്ങളില്‍ അജ്ഞത

Webdunia
PTIPTI
അര്‍ബുദം ജനങ്ങള്‍ക്ക് പേടിസ്വപ്നം തന്നെയാണ് ഇന്നും. എന്നാല്‍, എന്തു കൊണ്ടാണ് അര്‍ബുദം ഉണ്ടാകുന്നതെന്നും അത് എങ്ങനെ തടയാമെന്നും ജനങ്ങള്‍ക്ക് ഇന്നുമറിയില്ലെന്നാണ് പഠനങ്ങളില്‍ കാണുന്നത്.

ജനങ്ങള്‍ അര്‍ബുദത്തെ കുറിച്ച് തെറ്റായ ധാരണയാണ് ഇന്നും വച്ച് പുലര്‍ത്തുന്നത്. പരിസ്ഥിതിയിലെ പ്രശ്നങ്ങള്‍ മൂലം അര്‍ബുദം ഉണ്ടാകുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, പരിസ്ഥിതി പ്രശ്നവും അര്‍ബുദവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്- ഇന്‍റര്‍നാഷണല്‍ യൂണിയന്‍ എഗിന്‍സ്റ്റ് കാന്‍സര്‍( യു ഐ സി സി) പ്രസ്താവനയില്‍ പറയുന്നു.

ഇരുപത്തി ഒന്‍പത് രാജ്യങ്ങളിലെ 29925 പേരില്‍ നടത്തിയ പഠനത്തിലെ ഫലം ജനീവയില്‍ നടന്ന യു ഐ സി സിയുടെ ലോക അര്‍ബുദ സമ്മേളനത്തില്‍ പുറത്ത് വിടുകയുണ്ടായി. റോ മോര്‍ഗന്‍ റിസര്‍ച്ച് അന്‍ഡ് ഗാലപ് ഇന്‍റര്‍നാഷണല്‍ ആണ് പഠനം നടത്തിയത്.

ഫലവര്‍ഗ്ഗങ്ങളും പച്ചക്കറികളും ആവശ്യമായ തോതില്‍ കഴിക്കാത്തതാണ് അര്‍ബുദം ഉണ്ടാകുന്നതിന് കാരണമെന്ന് അമേരിക്ക, ബ്രിട്ടന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള 59 ശതമാനം പേര്‍ വിശ്വസിക്കുന്നു. എന്നാല്‍, മദ്യം അര്‍ബുദബാധയ്ക്ക് കാരണമാകുന്നു എന്ന് കരുതുന്ന്വര്‍ 51 ശതമാനം മാത്രമാണ്.

ഉയര്‍ന്ന സമ്പദ് വ്യവസ്ഥയുളള രാജ്യങ്ങളിലെ 42 ശതമാനം പേരും മദ്യം അര്‍ബുദത്തിന് കാരണമാകുന്നില്ലെന്ന വിശ്വാസക്കാരാണ്. എന്നാള്‍, മദ്യം അമിതമായി ഉപയോഗിക്കുന്നത് അര്‍ബുദ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

അതേസമയം, കുറഞ്ഞതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ ഇന്നും അര്‍ബുദത്തെ സംബന്ധിച്ച് ആവശ്യമായ അറിവില്ലാത്തവരാണെന്ന് പഠനം പറയുന്നു. അര്‍ബുദത്തിന് മതിയായ ചികിത്സ ഇല്ലെന്നാണ് ഈ രാജ്യങ്ങളിലെ 48 ശതമാനം ജനങ്ങളും വിശ്വസിക്കുന്നത്.