വേനല്‍ ചൂട് സഹിക്കാന്‍ കഴിയുന്നില്ലേ? ഇതാ ഈ ഭക്ഷണരീതി പരീക്ഷിച്ച് നോക്കൂ

Webdunia
തിങ്കള്‍, 22 മെയ് 2017 (11:48 IST)
കേരളത്തില്‍ കഠിനമായ വേനലാണ് ഇപ്പോള്‍. വേനൽ വന്നതോടെ വേനൽക്കാല രോഗങ്ങളും മത്സരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലത്തിന്റെ വരവ്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജല ധാതു ലവണങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം രോഗങ്ങള്‍ കൂടുതല്‍ പ്രശ്‌നകാരികളായി ഭവിക്കുന്നു.
 
ചിക്കന്‍പോക്‌സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍. 
 
ടൈഫോയ്ഡ്, അതിസാരം, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവ പിടിപെടാന്‍ ഈ കാലാവസ്ഥയില്‍ സാധ്യതയുണ്ട്. മലമ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൊതുകുകളെ നശിപ്പിക്കാന്‍ ശ്രദ്ധ ജനങ്ങള്‍ പുലര്‍ത്തേണ്ടതാണ്. ഇവയുടെ ലക്ഷണങ്ങളും ഇവ വരാതിരിക്കാനുള്ള മുന്‍കരുതലും എന്തൊക്കെയാണെന്ന് നോക്കാം.
 
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ ഇത് സഹായകമാണ്. എന്നാല്‍, പാതവക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വെള്ളം ഒഴിവാക്കുക തന്നെ വേണം. ശുദ്ധമായ ജലമല്ലെങ്കില്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാം എന്നതിനാലാണിത്. മഞ്ഞപ്പിത്തം, അതിസാരം എന്നിവ ജലത്തില്‍ കൂടി പകരാം.
 
പാകം ചെയ്ത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നത് പ്രയോജനം ചെയ്യും. ഭക്ഷ്യവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ഇത് സഹായകമാണ്. മുറിച്ച് വച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചൂടുകാലത്ത് പച്ചയ്ക്ക് കക്കിരി കഴിക്കുന്നത് വളരെ നല്ലതാണ്. കക്കിരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് നിയന്ത്രിക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്നും കൂടുതലായി ജലം നഷ്ടപ്പെടും. കക്കിരി കഴിക്കുന്നതിലൂടെ വേണ്ടത്ര ജലാംശം ശരീരത്തില്‍ എത്തും. 
Next Article