2018 ഫിഫ ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടിലെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒമാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒമാന്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് ഒന്നാം മിനുട്ടില്‍ തന്നെ ഒമാന്‍ ഗോള്‍ നേടി . 27ആം മിനിട്ടിൽ എതിരാളികളുടെ വല ചലിപ്പിച്ച് ഇന്ത്യയുടെ സുനിൽ ഛേത്രി സമനില പിടിച്ചെങ്കിലും പത്തു മിനിട്ടിനുള്ളിൽ ഒമാൻ വീണ്ടും ലീഡ് ഉയർത്തി.
രണ്ടാം പകുതിയില്‍ ഒമാന്‍ കടുത്ത പ്രതിരോധമാണ് ഉയര്‍ത്തിയത്. ഇന്ത്യയുടെ മുന്നേറ്റ ശ്രമങ്ങള്‍ ഒമാന്‍ പ്രതിരോധ നിര തകര്‍ത്തു. എന്നാല്‍ 75 ആം മിനിട്ടില്‍ ഇന്ത്യ സമനില ഗോള്‍ നേടിയെങ്കിലും അത് ലൈന്സ്മാന് ഓഫ്സൈഡ് വിളിക്കുകയായിരുന്നു.
ലോക റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് നാല്പത് റാങ്ക് മുകകളിലുള്ള ടീമാണ് ഒമാൻ.