മെസ്സി ഉറപ്പായും ഇന്ത്യയിലെത്തും, വാക്ക് നൽകി എമിലിയാനോ മാർട്ടിനെസ്

Webdunia
വ്യാഴം, 6 ജൂലൈ 2023 (18:12 IST)
ഇന്ത്യയില്‍ അര്‍ജന്റീന കളിക്കാനുള്ള അവസരം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നഷ്ടപ്പെടുത്തിയെന്ന വാര്‍ത്ത അതീവ സങ്കടത്തോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്വീകരിച്ചത്. ലയണല്‍ മെസ്സിയടക്കം അര്‍ജന്റീനന്‍ സൂപ്പര്‍ താരങ്ങളുടെ പ്രകടനം അടുത്തുനിന്ന് കാണാമെന്ന അവസരമാണ് ഇന്ത്യന്‍ കാണികള്‍ക്ക് നഷ്ടമായത്. എന്നാലിതാ മെസ്സിയെ ഇന്ത്യയിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് മെസ്സിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ എമിലിയാനോ മാര്‍ട്ടിനെസ്.
 
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഇന്ത്യയില്‍ മെസ്സിയെ കൊണ്ടുവരുമെന്നും ഇന്ത്യയില്‍ കളിപ്പിക്കാന്‍ ശ്രമിക്കുമെന്നും എമിലിയാനോ മാര്‍ട്ടിനെസ് ഉറപ്പ് നല്‍കിയത്. ഹര്‍ഷാരവത്തോടെയാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ വാക്കുകള്‍ ആരാധകര്‍ വരവേറ്റത്. ഇവിടെ വരാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയില്‍ വരികയെന്നത് എന്റെ സ്വപ്നമായിരുന്നു. ഞാനിന്ന് ഇവിടത്തെ തെരുവുകളിലൂടെ കാറില്‍ സഞ്ചരിച്ചു. എത്ര സുന്ദരമാണ് ഈ രാജ്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നെ കാണാനെത്തിയ എല്ലാവരോടും നന്ദി. ഇതിവിടെ അവസാനിക്കുന്നില്ല. ലയണല്‍ മെസ്സിയെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. എമിലിയാനോ മാര്‍ട്ടിനെസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article