മെസിക്കൊപ്പം കളിക്കാന്‍ ഒരുക്കമല്ലെന്ന് തുറന്നടിച്ച് മോഡ്രിച്ച്

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:29 IST)
റഷ്യന്‍ ലോകകപ്പില്‍ ക്രെയേഷ്യയെ ഫൈനലില്‍ എത്തിച്ച പൊരാളിയാണ് ആരാധകരുടെ പ്രിയ താരമായ ലൂക്കാ മോഡ്രിച്ച്‌. കളി മികവിനൊപ്പം ടീമിനെ മുന്നില്‍ നിന്ന് നയിക്കാനുമുള്ള കഴിവാണ് മോഡ്രിച്ചിനെ വ്യത്യസ്ഥമാക്കുന്നത്.

എന്നാല്‍ അര്‍ജന്റീനയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്നാണ് റയല്‍ മാഡ്രിഡിന്റെയും മധ്യനിര താരമായ ലൂക്കാ മോഡ്രിച്ച്‌ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

“മെസി ലോകത്തെ ഏറ്റവും മികച്ച താരമാണെന്നതില്‍ സംശയമില്ല. പക്ഷേ ഞാന്‍ ഒരിക്കലും അദ്ദേഹത്തിനൊപ്പം കളിക്കില്ല. അര്‍ജന്റീന താരത്തിന് എതിരായി കളിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്” - എന്നും മോഡ്രിച്ച് വ്യക്തമാക്കി.

റയല്‍ നിന്ന് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയതോടെ ഞങ്ങളുടെ ബന്ധം തകര്‍ന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. പരസ്‌പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ എന്നും മുന്നോട്ട് പോകുന്നത്. അതിനാല്‍ ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും മോഡ്രിച്ച്‌ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article