ലിവർപൂളിനെതിരെ തകര്‍പ്പന്‍ ജയവുമായി ബോൺമൗത്ത്

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (12:15 IST)
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ തകര്‍പ്പന്‍ ജയവുമായി ബോൺമൗത്ത്. മത്സരത്തിന്റെ അവസാന പതിനഞ്ചു മിനിറ്റിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ബോൺമൗത്ത് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.  
 
ഇൻജുറി ടൈമിൽ നതാൻ അകെയുടെ വകയായിരുന്നു ബോൺമൗത്തിന്റെ വിജയഗോൾ. 75–ാം മിനിറ്റു വരെ 3–1നു ലിവർപൂൾ മുന്നിലായിരുന്നു. എന്നാൽ റയാൻ ഫ്രേസർ, സ്റ്റീവ് കുക്ക് എന്നിവരുടെ ഗോളിൽ ബോൺമൗത്തിന് ഒപ്പമെത്താന്‍ സാധിച്ചു. തുടര്‍ന്നായിരുന്നു ഇൻ‌ജുറി ടൈമിൽ നതാന്റെ വിജയഗോള്‍.
 

വെബ്ദുനിയ വായിക്കുക