പൂനെയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിച്ചു

Webdunia
ബുധന്‍, 10 ഡിസം‌ബര്‍ 2014 (10:31 IST)
എഫ്.സി പൂനെ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിലേക്ക്. ഇയാന്‍ ഹ്യൂമിന്റെ ഗോളിലൂടെയാണ് കേരളത്തിന്റെ ജയം.സെമിയിലെത്താന്‍ ഇരു ടീമുകള്‍ക്കും ജയം ആവശ്യമായതിനാല്‍ ബ്ലാസ്റ്റേഴ്സും പൂനെയും മികച്ച പ്രകടനമാണ് ആദ്യം മുതല്‍ പുറത്തെടുത്തത്.

23 ആം മിനിറ്റിലാണ്  കേരളം ഗോള്‍ നേടിയത്.പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് ഫ്രീ കിക്കിലൂടെയായിരുന്നു ഹ്യൂം ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ ആക്രമണം അഴിച്ചുവിട്ട പൂനെയെ തകര്‍പ്പന്‍ സേവുകളുമായി നന്തി തടഞ്ഞു. കേരളത്തിനും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസരം ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

ചെന്നൈയിന്‍ എഫ് സിയാണ് ലീഗില്‍ ഒന്നാമത്. 14 കളികളില്‍നിന്ന് 18 പോയിന്റാണ് ഡൈനാമോസിനുള്ളത്. കൊല്‍ക്കത്തയ്ക്കും 18 പോയിന്റാണുള്ളത്.19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.16 പോയിന്റുള്ള പുനെ സിറ്റി എഫ് സി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.