ഒരിടത്ത് മെസ്സി ഒരിടത്ത് റൊണാൾഡോ, ചരിത്രം തീർത്ത് ഇതിഹാസ താരങ്ങൾ

Webdunia
വെള്ളി, 24 മാര്‍ച്ച് 2023 (12:57 IST)
ലോകകപ്പ് ആവേശത്തിന് ശേഷം ഉറങ്ങിപോയ ഫുട്ബോൾ ആരാധകരെ വിളിച്ചുണർത്തി മെസ്സിയും ക്രിസ്റ്റ്യാനോയും. ഇന്നലെ നടന്ന വ്യത്യസ്തങ്ങളായ മത്സരത്തിൽ ഇരു താരങ്ങളും തങ്ങളുടെ കരിയറിലെ പല നാഴികകല്ലുകളും സ്വന്തമാക്കി. യൂറോകപ്പ് യോഗ്യത മത്സരത്തിൽ ലീച്ചെൻസ്റ്റൈനെതിരെ പോർച്ചുഗൽ നാലുഗോളുകൾക്ക് വിജയിച്ചപ്പോൾ അതിൽ രണ്ട് ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു. മറ്റൊരു മത്സരത്തിൽ പനാമക്കെതിരെ അർജൻ്റീന വിജയിച്ചപ്പോൾ ഒരു ഗോൾ നേടാൻ മെസ്സിക്കായി.
 
ലീച്ചെൻസ്റ്റൈനെതിരെ കരിയറിലെ 197മത് മത്സരമാണ് റൊണാൾഡോ കളിച്ചത്. ഇതോടെ 196 കരിയർ മത്സരങ്ങൾ കളിച്ച കുവൈത്തീൻ്റെ ബാദർ അൽ മുത്താവയുടെ റെക്കോർഡ് റോണൊ തകർത്തു. മത്സരത്തിൻ്റെ തുടക്കം മുതൽ നായകനായി കളത്തിലിറങ്ങിയ റോണോ ആദ്യം പെനാൽട്ടിയിലൂടെയും പിന്നീട് ഫ്രീകിക്കിലൂടെയുമാണ് ഗോൾ നേടിയത്. അതേസമയം പനാമയ്ക്കെതിരായ സൗഹൃദമതരത്തിൽ ഗോൾ നേടിയതോടെ 800 കരിയർ ഗോളുകളെന്ന നേട്ടം മെസ്സി സ്വന്തമാക്കി. അർജൻ്റീനയ്ക്ക് വേണ്ടി താരത്തിൻ്റെ  99-ാം ഗോളാണ് മെസി ഇന്ന് സ്വന്തമാക്കിയത്. കരിയറില്‍ 800 ഗോള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2021 ലാണ് തന്റെ 800-ാം ഗോള്‍ നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article