റൊണാൾഡോയുടെ ഹാട്രിക് മികവില്‍ റയലിന് തകർപ്പൻ ജയം; ബാഴ്സക്ക് സമനില

Webdunia
ഞായര്‍, 20 നവം‌ബര്‍ 2016 (12:42 IST)
അത്ലറ്റിക്കോ മാഡ്രിഡിനെതിരെ റയലിന് 3-0ത്തിന്റെ തകർപ്പൻ ജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിലായിരുന്നു റയലിന്റെ ജയം. ഒന്നാം സ്ഥാനത്തുള്ള റയല്‍ ഇതോടെ ബാഴ്സയേക്കാൾ നാലു പോയന്റ് ലീഡ് നേടുകയും ചെയ്തു. 
 
അതേസമയം, മലാഗക്കെതിരെ ബാഴ്സലോണയ്ക്ക് ഗോൾരഹിത സമനില ഏറ്റുവാങ്ങേണ്ടി വന്നു. ലയണൽ മെസ്സി, സുവാരസ് എന്നിവരുടെ അഭാവത്തിലാണ് ബാഴ്സലോണ മത്സരത്തിനിറങ്ങിയത്. സമനില നേടിയതോറ്റെ ലീഡിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.
 
എന്നാല്‍ റയലിനെതിരായ തോൽവിയോടെ അത്ലറ്റിക്കോയുടെ കിരീട മോഹങ്ങൾ അവസാനിച്ചു. നാല് മത്സരങ്ങളിൽ നിന്നും മൂന്ന് തോൽവി ഏറ്റുവാങ്ങിയ അത്ലറ്റിക്കോ ഒമ്പത് പോയൻറുമായി അഞ്ചാം സ്ഥാനത്താണുള്ളത്.    
Next Article