ക്രിസ്റ്റ്യാനോ ‘ യന്തിരന്‍ ’ കണ്ടു; തകര്‍പ്പനെന്ന് താരം

Webdunia
വ്യാഴം, 9 ജൂലൈ 2015 (13:23 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ റോബോട്ട് രൂപത്തെ കണ്ടുമുട്ടി. ജപ്പാനില്‍ വെച്ച് നടന്ന ചടങ്ങിലാണ് താരം തന്റെ രൂപത്തിലുള്ള റോബോര്‍ട്ടിനെ കണ്ടുമുട്ടിയത്. സിക്‌സ്പാഡ് എന്ന കമ്പനി അവരുടെ ഇലക്ട്രിക് മസില്‍ സ്റ്റിമുലേറ്ററിന്റെ പ്രചാരണത്തിനായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റോബോട്ടിനെ നിര്‍മ്മിച്ചത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ 3ഡി സ്‌കാനിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് റോബോട്ടിനെ സൃഷ്ടിച്ചത്. കണ്ണുകള്‍ സ്വാഭാവികതയോടെ അടയ്ക്കാനും വശങ്ങളിലേക്ക് നോക്കാനും റോബോ റൊണാള്‍ഡോക്ക് ശേഷിയുണ്ട്. തന്റെ പ്രതിരൂപത്തെ കണ്ട ക്രിസ്റ്റ്യാനോ റൊബോട്ടിന്റെ നിര്‍മ്മാതാക്കളെ അഭിനന്ദിക്കാനും മറന്നില്ല.