ഫിഫ ലോകകപ്പ്: അർജൻ്റീനയ്ക്ക് സന്തോഷവാർത്ത, പരിക്കുമാറി സൂപ്പർ താരം തിരിച്ചെത്തി

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (18:28 IST)
ലോകകപ്പ് കിരീടനേട്ടം ലക്ഷ്യം വെച്ചെത്തുന്ന അർജൻ്റീനയ്ക്ക് ആശ്വാസം. പരിക്കേറ്റ ഏഞ്ചൽ ഡി മരിയ ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇൻ്റർമിലാനെതിരായ മത്സരത്തിൽ യുവൻ്റസ് താരമായ ഡി മരിയ അവസാന നിമിഷങ്ങളിൽ കളിക്കാനിറങ്ങി. ഒക്ടോബർ ആദ്യവാരമാണ് മക്കാബിക്കെതിരായ മത്സരത്തിലാണ് താരത്തിന് തുടയിൽ പരിക്കേറ്റത്.
 
ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിൽ നിന്നും ഡിമരിയ യുവൻ്റസിലെത്തിയത്.  മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് 34കാരനായ ഡി മരിയ. അടുത്തയാഴ്ചയാണ് ലോകകപ്പിനുള്ള അർജൻ്റീനൻ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിൽ മെക്സിക്കോ, പോളണ്ട്,സൗദി അറേബ്യ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് അർജൻ്റീന.
 

അനുബന്ധ വാര്‍ത്തകള്‍

Next Article