ഫിഫ സമയം കുറിക്കും: തടസ്സപ്പെട്ട ബ്രസീൽ-അർജന്റീന മത്സരം വീണ്ടും നടത്തും

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2022 (21:31 IST)
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ തടസപ്പെട്ട ബ്രസീല്‍ അര്‍ജന്റീന മത്സരം വീണ്ടും നടത്താൻ തീരുമാനം. സവോപോളോയിൽ നടന്ന മത്സരം കൊവിഡ് ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് ബ്രസീലിയന്‍ ആരോഗ്യവകുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുകയും യാത്രാവിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നാല് അർജന്റീനിയൻ താരങ്ങൾ ബ്രസീൽ വിലക്കുകയായിരുന്നു.
 
പ്രീമിയര്‍ ലീഗില്‍ (EPL) കളിക്കുന്ന എമിലിയാനോ ബുവേണ്ടിയ, എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലൊ സെല്‍സോ, ക്രിസ്റ്റിയന്‍ റൊമേറൊ എന്നിവരെയാണ് ബ്രസീൽ വിലക്കിയത്. മത്സരനട‌ത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് അര്‍ജന്റീനനന്‍ ഫുട്‌ബോള്‍ അസോസിയേഷന് 2,70,000 ഡോളറും ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് 6 ലക്ഷം ഡോളറും ഫിഫ പിഴ ചുമത്തി.
 
മത്സരം എന്ന് നടത്തുമെന്നോ പുതിയ വേദിയേതെന്നോ ഫിഫ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം മത്സരം നടക്കാനാണ് സാധ്യത. ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഇത്തവണ തോ‌ൽവി അറിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article