ദുല്‍ക്കറായിരുന്നില്ല ഫൈസിയാകേണ്ടിയിരുന്നത്, അത് ഒരു സൂപ്പര്‍സ്റ്റാര്‍ ചെയ്യാനിരുന്ന വേഷം!

Webdunia
തിങ്കള്‍, 30 മെയ് 2016 (15:36 IST)
തമിഴ് - ഹിന്ദി നടന്‍ സിദ്ദാര്‍ത്ഥ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു. ദിലീപ് നായകനാകുന്ന ‘കമ്മാര സംഭവം’ എന്ന ചിത്രത്തില്‍ നായകതുല്യ കഥാപാത്രത്തെയാണ് സിദ്ദാര്‍ത്ഥ് അവതരിപ്പിക്കുന്നത്. രതീഷ് അമ്പാട്ട് ആണ് സംവിധാനം. മുരളി ഗോപി തിരക്കഥയെഴുതുന്നു.
 
ഇത് സിദ്ദാര്‍ത്ഥ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണെങ്കിലും സിദ്ദാര്‍ത്ഥിന് മലയാളത്തില്‍ നിന്ന് ഓഫര്‍ ലഭിക്കുന്നത് ഇത് ആദ്യമല്ല. നേരത്തേ ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയില്‍ നായകനാകാന്‍ സിദ്ദാര്‍ത്ഥിന് അവസരം ലഭിച്ചതാണ്. എന്നാല്‍ ഡേറ്റ് പ്രശ്നം കാരണം സിദ്ദാര്‍ത്ഥ് ആ സിനിമ വേണ്ടെന്നുവച്ചു. പിന്നീട് ദുല്‍ക്കര്‍ സല്‍മാന്‍ ഉസ്താദ് ഹോട്ടലില്‍ നായകനാകുകയും ചിത്രം ഗംഭീര വിജയമാകുകയും ചെയ്തു.
 
ഉസ്താദ് ഹോട്ടല്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം സിദ്ദാര്‍ത്ഥിന് ഇനിയും മാറിയിട്ടില്ല. ആ സിനിമ വന്‍ വിജയമായെന്നതും അതൊരു നല്ല സിനിമയായിരുന്നു എന്നതും മാത്രമല്ല സിദ്ദാര്‍ത്ഥിനെ വിഷമിപ്പിക്കുന്നത്. മഹാനടനായ തിലകനൊപ്പം അഭിനയിക്കാനുള്ള അവസരമാണല്ലോ നഷ്ടപ്പെട്ടത്. അതാണ് ഏറ്റവും വലിയ നഷ്ടമെന്ന് സിദ്ദാര്‍ത്ഥ് കരുതുന്നു.
 
ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന കമ്മാരസംഭവം ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്.
Next Article