ഈ ക്രിസ്മസിന് മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ റിലീസാകും. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രം ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ ക്രിസ്മസ് റിലീസാണ്. എന്നാല്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ റിലീസ് ജനുവരിയിലേക്ക് മാറ്റി.
അപ്പോള്‍ ക്രിസ്മസ് സീസണില്‍ പ്രധാന മത്സരം മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും തമ്മിലായിരിക്കും. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മീനയാണ് നായിക. പൂര്‍ണമായും ഒരു കുടുംബചിത്രം.
ജോമോന്‍റെ സുവിശേഷങ്ങള്‍ക്ക് വിശേഷണമൊന്നും ആവശ്യമില്ല. അത് സത്യന്‍ അന്തിക്കാടിന്‍റെ ട്രേഡ്മാര്‍ക്ക് ഫിലിമാണ്. എന്തായാലും രണ്ട് കുടുംബചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍ ക്രിസ്മസ് കാലം കുടുംബപ്രേക്ഷകര്‍ക്ക് ചാകരക്കാലമായിരിക്കും.
ഒപ്പം, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നിങ്ങനെ വമ്പന്‍ ഹിറ്റുകളുമായി മുന്നേറുന്ന മോഹന്‍ലാലിന്‍റെ കുതിപ്പിന് തടയിടാന്‍ ക്രിസ്മസ് കാലത്ത് ദുല്‍ക്കര്‍ സല്‍മാന് കഴിയുമോ എന്ന് ഏവരും ഉറ്റുനോക്കുകയാണ്.