ആദ്യമായി മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍,'ബസൂക്ക' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 10 മെയ് 2023 (11:20 IST)
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബസൂക്ക ചിത്രീകരണം ആരംഭിച്ചു.ഡിനോ ഡെന്നിസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ സാമുദ്രിക ഹാളില്‍ നടന്നു.
 
കലൂര്‍ ഡെന്നിസ്, കമല്‍, ബി ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, ജോസ് തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യ ക്ലാപ് ഷാജി കൈലാസ് നിര്‍വഹിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 
 
മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. 
 
നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സഹ നിര്‍മാതാവ് - സഹില്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സൂരജ് കുമാര്‍
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article