മോഹന്‍ലാലിന്റെ നായികയാകാന്‍ അദിതി രവി, ജിത്തു ജോസഫ് ചിത്രം 'ട്വെല്‍ത് മാന്‍' വരുന്നു !

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂലൈ 2021 (12:03 IST)
ദൃശ്യം2ന്റെ വലിയ വിജയത്തിനുശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു.മിസ്റ്ററി ത്രില്ലര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.'ട്വെല്‍ത് മാന്‍' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ചിത്രത്തില്‍ നായികയായി അദിതി രവി എത്തുമെന്ന സൂചന. ഞങ്ങളുടെ അടുത്ത ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് നടി ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. 
 
'നിഴലുകള്‍ അനാവരണം ചെയ്യുന്നു' എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.
 
സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ജിത്തു ജോസഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article