മൂന്നു പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമയുടെ അഭിമാനമായി മമ്മൂട്ടി നിലയുറപ്പിച്ചിട്ട്. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. പല തവണ പുരസ്കാരത്തിന് തൊട്ടരികെയെത്തി മാറ്റിനിർത്തപ്പെട്ടിട്ടുമുണ്ട്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടനവധി കഴിവ് തെളിയിച്ച നടന്മാർ ഉണ്ടായിട്ടും പുരസ്കാരം സ്വന്തമാക്കാൻ ഇവർക്കാർക്കും ഇപ്പോൾ കഴിയാത്തതെന്ത് എന്ന് കുറച്ച് വർഷങ്ങളായി കുറച്ച് പേരെങ്കിലും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. അതിനുത്തരം ഒന്നേ ഉള്ളു. നല്ല സിനിമകളുടെ അഭാവം. കാമ്പുള്ള കഥയും തിരക്കഥയും. ഇതൊക്കെയാണ് മലയാളത്തിന് ഇപ്പോൾ നഷ്ടമായി കൊണ്ടിരിക്കുന്നത്.
20 വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് അവസാനത്തെ അവാർഡ് ലഭിച്ചത്. 1998ൽ റിലീസ് ആയ അംബേദ്കർ എന്ന ഇംഗ്ലീഷ് ചിത്രത്തിനായിരുന്നു അത്. ഒരു മലയാള ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സംഭാവന ചെയ്തത് 1993ലാണ്. പൊന്തന്മാട, വിധേയൻ എന്നീ ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്.
നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ അസുലഭ നിമിഷം വരികയാണ്. ദേശീയ ജേതാവായ റാം സംവിധാനം ചെയ്ത പേരൻപ് ആണ് പ്രതീക്ഷ നൽകുന്ന ചിത്രം. ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കുമെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്.
മാസ് പടങ്ങളുടെയും ഇടിപ്പടങ്ങളുടെയും പിറകേ സംവിധായകർ പോയതോടെ ഇത്തരം കാമ്പുള്ള ചിത്രങ്ങൾ മലയാളത്തിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഇപ്പോഴത്തെ, തലമുറയും പ്രേക്ഷകരും ഇടിച്ചു കയറുന്നതും അത്തരം മാസ് മസാല പടങ്ങൾക്ക് തന്നെ. ഈ വർഷം പേരൻപിലൂടെ അദ്ദേഹം തന്റെ നാലാമത്തെ പുരസ്കാരം സ്വന്തമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.