‘ദൃശ്യം’ വീണ്ടും, മെഗാഹിറ്റ് പ്രതീക്ഷയുമായി അജയ് ദേവ്‌ഗണ്‍ !

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (20:08 IST)
മലയാളത്തിന്‍റെ അഭിമാനചിത്രം ‘ദൃശ്യം’ ഹിന്ദി റീമേക്ക് തയ്യാറാവുകയാണ്. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രത്തിന് ദൃശ്യം എന്നുതന്നെയാണ് പേര്. അജയ് തന്‍റെ ജന്‍‌മദിനമായ വെള്ളിയാഴ്ച ദൃശ്യത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു.
 
നിഷികാന്ത് കാമത്ത് സംവിധാനം ചെയ്യുന്ന ദൃശ്യത്തില്‍ പൊലീസ് ഐജിയായി തബു അഭിനയിക്കുന്നു. അജയുടെ ഭാര്യവേഷത്തില്‍ എത്തുന്നത് ശ്രേയ സരണ്‍ ആണ്. തബുവിന്‍റെ ഭര്‍ത്താവായി രജത് കപൂര്‍ അഭിനയിക്കുന്നു.
 
മലയാളത്തിലും തെലുങ്കിലും കന്നഡയിലും മെഗാഹിറ്റായ ദൃശ്യത്തിന് തമിഴ് പതിപ്പും അണിയറയില്‍ ഒരുങ്ങുകയാണ്. കമല്‍ഹാസന്‍ നായകനാകുന്ന സിനിമയില്‍ ഗൌതമിയാണ് നായിക. ജീത്തു ജോസഫ് തന്നെയാണ് ‘പാപനാശം’ എന്നുപേരിട്ട ദൃശ്യം തമിഴ് പതിപ്പിന്‍റെ സംവിധായകന്‍.