‘കുരുക്ഷേത്ര’ ഗാന്ധിജയന്തി ദിനത്തില്‍

Webdunia
PROPRO
രാജ്യത്തിന്‍റെ അതിരുകാക്കാന്‍ പോരാടുന്ന ഇന്ത്യന്‍ പടയാളികളെ കുറിച്ചുള്ള മോഹന്‍ലാല്‍ ചിത്രം ‘കുരുക്ഷേത്ര’ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന്‌ തിയേറ്ററുകളില്‍ എത്തും.

കാര്‍ഗില്‍ യുദ്ധത്തിന്‍റെ അണിയറ രഹസ്യങ്ങല്‍ പുറത്തുകൊണ്ടുവരുന്ന ചിത്രമായിരിക്കും ‘കുരുക്ഷേത്ര’ എന്ന് സംവിധായകന്‍ മേജര്‍ രവി അവകാശപ്പെടുന്നു.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അഞ്ഞൂറടി മുകളില്‍ കാര്‍ഗിലില്‍ തന്നെയാണ്‌ ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷൂട്ട്‌ ചെയ്‌തത്‌.

യഥാര്‍ത്ഥ പട്ടാളക്കാര്‍ തന്നെയാണ്‌ സിനിമയിലും പട്ടാളക്കാരുടെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരേ സമയം ഇറക്കുന്ന ചി‌ത്രത്തിന്‍റെ ചെലവ്‌ പത്തുകോടിയാണ്‌.

മേജര്‍രവി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ ആദ്യ ചിത്രമായ ‘കീര്‍ത്തിചക്ര’യുടെ വന്‍ വിജയം ‘കുരുക്ഷേത്ര’യിലൂടെ ആവര്‍ത്തിക്കുമെന്നാണ്‌ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

തെന്നിന്ത്യയിലെ പ്രമുഖതാരങ്ങള്‍ക്ക്‌ ഒപ്പം ബോളിവുഡ്‌ താരം സുനില്‍ ഷെട്ടിയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌ എന്നാണ്‌ അറിയുന്നത്‌.