20 ദിവസം മുമ്പ് അനേകന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ യുവ തമിഴ് താരം ധനുഷിന് കാലിന് പരുക്കേറ്റിരുന്നു. ഇപ്പോള്‍ പരുക്ക് ഭേദമായി. എന്തായാലും അനേകന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങിയിരിക്കുകയാണ്.
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന അനേകന്‍ ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. ധനുഷിന് പരുക്ക് പൂര്‍ണമായും ഭേദപ്പെട്ടു. വ്യാഴാഴ്ച മുതല്‍ ക്ലൈമാക്സ് സീക്വന്‍സുകളുടെ ഷൂട്ടിംഗ് ആരംഭിച്ചു.
ഈ സിനിമയുടെ കഥയുടെ ഒരു ഭാഗം നടക്കുന്നത് 1987ലാണ്. ആ സമയത്ത് കമലഹാസന് അഭിനയിച്ച സിനിമകളുടെ റഫറന്‍സ് വച്ചാണ് ധനുഷിന്റെ മേക്കപ്പും വസ്ത്രങ്ങളുമെല്ലാം തയ്യാറാക്കിയിരിക്കുന്നത്.
മാട്രാന് എന്ന സിനിമ ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാതിരുന്നതിനാല്‍ അനേകന്‍ വന്‍ വിജയമാകേണ്ടത് സംവിധായകന് കെ വി ആനന്ദിന്റെ ആവശ്യമാണ്.