അജിത്തിന്‍റെ ജന്‍മദിനമാണ് മേയ് ഒന്ന്. ലോകമെങ്ങുമുള്ള തല ഫാന്‍സ് അത് ആഘോഷമാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ തല ആരാധകരേക്കാള്‍ വലിയ ആഘോഷത്തിനാണ് സാക്ഷാല്‍ സൂര്യ ഒരുങ്ങുന്നത്. അജിത്തിന്‍റെ ജന്‍മദിനത്തില്‍ തന്‍റെ ‘അഞ്ചാന്‍’ എന്ന പുതിയ സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാനാണ് സൂര്യ പദ്ധതിയിട്ടിരിക്കുന്നത്.
ലിങ്കുസാമി സംവിധാനം ചെയ്യുന്ന അഞ്ചാനില്‍ ഇരട്ടവേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. തിരുപ്പതി ബ്രദേഴ്സിനൊപ്പം യു ടി വി മോഷന്‍ പിക്ചേഴ്സാണ് അഞ്ചാന്‍ നിര്‍മ്മിക്കുന്നത്.
വിദ്യുത് ജാംബ്‌വാല്‍, സൂരി, മനോജ് വാജ്‌പേയി തുടങ്ങിയവരും അഞ്ചാനില്‍ അഭിനയിക്കുന്നുണ്ട്.
അതേസമയം, സൂര്യയുടെ അടുത്ത ചിത്രത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. നയന്‍താരയോ ശ്രുതി ഹാസനോ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.