ആകാശദൂതില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് മാധവിയെ ആയിരുന്നില്ല എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഏറെ അഭിനയ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു അതില്‍ മാധവിയുടെത്. ആനി. ഗീത, സുഹാസിനി എന്നീ നായികമാരെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ ഗീതയോ സുഹാസിനിയോ ആനിയോ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായില്ല.
നായകനായി മുരളി എത്തുന്നതും, നാല് മക്കളുടെ അമ്മയായി അഭിനയിക്കുന്നതും കാരണമാണ് നായികമാര്‍ എത്താതിരുന്നത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ കഥയോ കഥാപാത്രങ്ങളോ ഒന്നും മാധവിയ്ക്ക് പ്രശ്‌നമായിരുന്നില്ല.
സുഹാസിനിയും ഗീതയും ഉപേക്ഷിച്ച ആകാശദൂത് സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. മികച്ച ഫാമിലി ക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ആ ചിത്രത്തില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം ഗീത വെളിപ്പെടുത്തുകയാണ്. നായകനോ, നാല് മക്കളോ, കഥയോ ഒന്നുമല്ലത്രെ ഗീതയ്ക്ക് തടസ്സമായത്, ഡേറ്റാണ്. കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവും ആവശ്യപ്പെട്ട ഡേറ്റ് നല്‍കാനില്ലായിരുന്നുവെന്നാണ് ഗീത പറഞ്ഞത്.