മലയാള സിനിമയില്‍ ഇപ്പോള്‍ താരങ്ങള്‍ കടുത്ത മത്സരത്തിലാണ്. പ്രത്യേകിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ആരോഗ്യകരമായ ആ മത്സരം മലയാള സിനിമയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടെത്തിക്കുന്നത് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് നമ്മള്‍ കണ്ടു. പുലിമുരുകനും തോപ്പില്‍ ജോപ്പനും വമ്പന്‍ ഹിറ്റുകളായി മാറി. പുലിമുരുകനാകട്ടെ 100 കോടി ക്ലബിലേക്ക് കടക്കുകയാണ്.
ഈ സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഓരോ പ്രൊജക്ടുകളും പ്ലാന്‍ ചെയ്യുന്നത് വളരെ കരുതലോടെയാണ്. ക്രിസ്മസിന് റിലീസ് ചെയ്യേണ്ട സിനിമകള്‍ ഇരുതാരങ്ങളും നിശ്ചയിച്ചുകഴിഞ്ഞു. രണ്ട് സിനിമകളും ഒരേ ദിവസം റിലീസ് ചെയ്യും - മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’.
ഇതിനിടയില്‍ മമ്മൂട്ടിയുടെ ഒരു കണക്കുകൂട്ടലിന് ചെറിയ കുഴപ്പം സംഭവിച്ചു. നവംബറില്‍ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഡേറ്റ് നല്‍കിയിരുന്നു. നവംബര്‍ 15ന് ആരംഭിക്കത്തക്ക രീതിയിലായിരുന്നു കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ആ സിനിമ നവംബറില്‍ തുടങ്ങാന്‍ കഴിയാത്ത ഒരു സാഹചര്യം വന്നു.
പെട്ടെന്ന് ഒരു പ്രൊജക്ട് കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. നവംബറിലെ ഡേറ്റ് വെറുതെ പോകാനും കഴിയില്ല. അങ്ങനെയിരിക്കെയാണ് ഫുള്‍ സ്ക്രിപ്റ്റുമായി സംവിധായകന്‍ രഞ്ജിത്തിന്‍റെ വരവ്. രഞ്ജിത്തിന്‍റെ സിനിമ മമ്മൂട്ടി ജനുവരിലേക്കാണ് പ്ലാന്‍ ചെയ്തിരുന്നത്. അത് നവംബറില്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നാണ് രഞ്ജിത്തിനും അഭിപ്രായം. അങ്ങനെ പ്രൊജക്ടുകള്‍ തമ്മില്‍ മാറി.
രഞ്ജിത് - മമ്മൂട്ടി സിനിമ നവംബര്‍ 15ന് ചിത്രീകരണം ആരംഭിക്കും. ശ്യാംധര്‍ - മമ്മൂട്ടി പ്രൊജക്ട് ജനുവരിലും തുടങ്ങും. ‘വമ്പന്‍’ എന്ന അടിപൊളി ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് മമ്മൂട്ടിക്കായി രഞ്ജിത് ഒരുക്കിയിരിക്കുന്നത്.