'നരി'യായി കോടതിയിൽ തിളങ്ങി മമ്മൂട്ടി, കേസ് വാദിച്ചത് ഇന്ദ്രജക്ക് വേണ്ടി!

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (11:00 IST)
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ അഭിനയിക്കാത്ത വേഷങ്ങൾ ഇല്ലായെന്ന് പറയാം. അഭിഭാഷകനായി ജോലി ചെയ്യുന്ന സമയത്താണ് മമ്മൂട്ടി സിനിമയിലെക്കെത്തിയതെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തും മമ്മൂട്ടി അഭിഭാഷകന്റെ കോട്ട് ഇട്ടിട്ടുണ്ടെന്നും കേസ് വാദിച്ച് ജയിച്ചിട്ടുണ്ടെന്നും അറിയാവുന്നവർ കുറച്ചു പേർ മാത്രമാണ്.
 
സിനിമയില്‍ നിരവധി തവണ വക്കീല്‍ വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.  വർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട നടിയായ ഇന്ദ്രജക്ക് വേണ്ടിയാണ് മമ്മൂട്ടി കേസ് വാദിച്ചത്. അക്കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഇന്ദ്രജയും അവരുടെ മാനേജരും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലേക്ക് എത്തിയത്. സാമ്പത്തിക ബാധ്യതയെച്ചൊല്ലിയുള്ള കേസ് രണ്ടു വര്‍ഷത്തോളം നീണ്ടു നിന്നിരുന്നു.
 
കേസ് നീണ്ടു നീണ്ട് പോയി. ഇതിനിടയിൽ അഭിഭാഷകരായി പലരും വന്നുപോയെങ്കിലും കേസ് തെളിയിക്കാൻ കഴിഞ്ഞില്ല.  ഇന്ദ്രജയില്‍ നിന്നും കേസിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോടതിയിൽ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി വാദിച്ചു. ഒടുവിൽ വിജയം ഇന്ദ്രജയ്ക്ക് നേടികൊടുക്കുകയും ചെയ്തു താരം. 
 
അഭിനയത്തിനുമപ്പുറത്ത് ജീവിതത്തിലും വക്കീലാവാന്‍ താരത്തിന് കഴിഞ്ഞു. സിനിമയ്ക്കും അപ്പുറത്ത് ജീവിതത്തിലും വാദിച്ച് ജയിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്.
Next Article