വെറുമൊരു തുറന്നു പറച്ചിലിന്റെ മാർഗം മാത്രമായിരുന്നില്ല മീ ടൂ ഹാഷ് ടാഗ് ക്യാംപെയ്ൻ. തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള എല്ലാ ദുരനുഭവങ്ങളും തുറന്നു പറയുന്നതിനൊപ്പം അതൊരു ആശ്വാസം കൂടിയായിരുന്നു. ഇത്രയും നാൾ മനസ്സിൽ ഒളിപ്പിച്ചു വെച്ചത് പറഞ്ഞതിന്റെ ആശ്വാസം.
മീ ടൂ ക്യാമ്പെയിനിലൂടെ നടി പത്മപ്രിയയും തനിക്ക് നേരെയുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുകയാണ്. കുട്ടിക്കാലത്ത് തനിക്ക് നേരെയുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് പത്മപ്രിയ. ഹൈദരാബാദിൽ ആയിരുന്നു താരത്തിന്റെ ബാല്യകാലം. 12 വയസ്സുള്ളപ്പോൾ ട്യൂഷനു പോകാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു.
'ഒരു ദിവസം ട്യൂഷന് പോകുന്നതിനിടെ അപരിചിതനായ ഒരാള്‍ വഴി ചോദിച്ചു. പത്മപ്രിയ വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ അവിചാരിതമായി അയാള്‍ മാറില്‍ പിടിച്ച് ഞെരിച്ചു. എന്താണ് സംഭവിച്ചത് എന്ന് പത്മപ്രിയയ്ക്ക് മനസ്സിലാകുന്നതിന് മുന്‍പേ അയാള്‍ ഓടിക്കളഞ്ഞിരുന്നു'വെന്ന് താരം പറയുന്നു.
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന താരം നേരത്തേ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സിനിമയില്‍ എത്തിയ ശേഷവും തനിക്ക് കിടക്ക പങ്കിടാനുള്ള അഭ്യര്‍ത്ഥനകള്‍ അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പത്മപ്രിയ പറയുന്നു.