അതേത് കേസ് ? എനിക്ക് വേണ്ടി മമ്മൂട്ടി ഒരു കേസും വാദിച്ച് ജയിച്ചിട്ടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ദ്രജ !

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (13:22 IST)
ഒരു കാലഘട്ടത്തില്‍ മലയാളം-  തെലുങ്ക് സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഇന്ദ്രജ. മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നിങ്ങനെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ അവര്‍ വേഷമിടുകയും ചെയ്തു. നായികാ വേഷങ്ങള്‍ക്കൊപ്പംതന്നെ പ്രതിനായിക വേഷവും ചെയ്യുന്നതിലൂടെയാണ് ഇന്ദ്രജ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു കേസ് വാദിച്ചു ജയിച്ചിരുന്നു എന്നതരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. 
 
ഇന്ദ്രജയും വരുടെ മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നങ്ങള്‍ കേസായിയെന്നും എന്നാല്‍ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ സ്ഥിരമായി വക്കീലന്മാരെ കിട്ടിരുന്നില്ലെന്നുമുള്ള തരത്തിലെ വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ അതിന്റെ സത്യാവസ്ഥയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഇന്ദ്രജ. 
 
ഇങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണ് ഇന്ദ്രജ പറയുന്നത്. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജ ഇക്കാര്യം പറഞ്ഞത്. ഇത് ഏതു കേസ് ആണെന്നും അങ്ങനെ ഒരു കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്ദ്രജ പറയുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് ഇന്ദ്രജയുടെ പക്ഷം. മമ്മൂട്ടി നായകനായ ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിനായികയായും ഇന്ദ്രജ എത്തി.  
Next Article