Vishu 2023: സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത വിഷുക്കാലം! പ്രധാന റിലീസുകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 ഏപ്രില്‍ 2023 (15:06 IST)
സൂപ്പര്‍താര ചിത്രങ്ങള്‍ ഇല്ലാത്ത വിഷുക്കാലമാണ് ഇത്തവണ മലയാളികള്‍ക്ക്. 6 പുതിയ സിനിമകള്‍ തിയേറ്ററുകളില്‍ എത്തും.സുരാജ് വെഞ്ഞാറമൂടിന്റെ മദനോത്സവം, ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തില്‍ എത്തുന്ന അടി തുടങ്ങിയ ചിത്രങ്ങളാണ് അക്കൂട്ടത്തില്‍ ചിലത്. 
 മേഡ് ഇന്‍ കാരവാന്‍
 
അന്നു ആന്റണി, ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണിത്.
ഉപ്പുമാവ്
 
കൈലാഷ്, സരയൂ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജന്‍ സംവിധാനം ചെയ്ത സിനിമയും വിഷുവിന് പ്രദര്‍ശനത്തിന് എത്തും.
 
താരം തീര്‍ത്ത കൂടാരം
 
കാര്‍ത്തിക് രാമകൃഷ്ണന്‍, വിനീത് വിശ്വം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണിത്.
 
ഉസ്‌കൂള്‍
 
പി എം തോമസുകുട്ടി സംവിധാനം ചെയ്ത ഉസ്‌കൂള്‍ ഇത്തവണ വിഷുവിന് പ്രദര്‍ശനത്തിന് എത്തും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article